ന്യൂഡല്‍ഹി: കോള്‍ നിരക്ക് വർധിപ്പിക്കാനൊരുങ്ങി മൊബൈൽ സേവനദാതാക്കൾ. ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) ഇതിൽ ഇടപെടില്ലെന്നാണ് സൂചന. ഒന്നടങ്കം വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രായിയുടെ തീരുമാനം. എജിആറിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം ഇപ്പോള്‍ ട്രായ് ഇടപെട്ടാല്‍ അത് കമ്പനികളുടെ നീക്കങ്ങളെ താളംതെറ്റിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. തറവില നിശ്ചയിക്കുന്നത് അടക്കമുള്ള അടിയന്തിര ഇടപെടലുകള്‍ ട്രായ് അവസാന ആശ്രയമായാണ് കരുതുന്നത്.
Post Your Comments