മുംബൈ: ബിജെപിയെ പിന്നിൽ നിന്ന് കുത്തി അധികാരത്തിൽ കയറിയ ശേഷവും താക്കറെയുടെ രാഷ്ട്രീയ കളികൾ തുടരുന്നു. മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് മൂന്ന് മണിക്കൂറിന് ശേഷം ബിജെപി സര്‍ക്കാറിന്‍റെ പദ്ധതി നിര്‍ത്തിവെക്കാന്‍ ഉദ്ധവ് താക്കറെ ഉത്തരവ് നല്‍കി. മെട്രോ സ്റ്റേഷന്‍ കാര്‍ ഷെഡ് നിര്‍മാണ പദ്ധതിയാണ് ഉദ്ധവ് താക്കറെ നിര്‍ത്തിവെച്ചത്. പദ്ധതി സംബന്ധിച്ച് പുനരവലോകനം നടത്തിയ ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്ന് ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
പദ്ധതിക്കെതിരെ ശിവസേന നേരത്തെയും രംഗത്തെത്തിയിരുന്നു. അധികാരത്തിലെത്തിയാല്‍ പദ്ധതി നിര്‍ത്തിവെക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നതായി ഉദ്ധവ് താക്കറെ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പദ്ധതി നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി.
ALSO READ: ഉദ്ധവ് സർക്കാരിന്റെ വാഗ്ദാനങ്ങൾ, 80 ശതമാനം തൊഴില്‍ മറാത്തികള്‍ക്ക് ; ഒരു രൂപ ക്ലിനിക്
അതേസമയം, കാര്‍ ഷെഡ് പദ്ധതി നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിനെ തുടര്‍ന്നാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. മുംബൈയുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നതിന്‍റെ തെളിവാണ് പദ്ധതി ഉപേക്ഷിച്ചതിലൂടെ വ്യക്തമാകുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
Post Your Comments