Latest NewsNewsIndia

ഇന്ത്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട്‌ ചെയ്യാനെന്ന പേരില്‍ തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍

നോയിഡ: ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട്‌ ചെയ്യാനെന്ന പേരില്‍ തട്ടിപ്പ് നടത്തിയ മൂവർ സംഘം പിടിയിൽ. ബുലന്ദ്ശഹര്‍ സ്വദേശികളാണ് പിടിയിലായത്. ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 5 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയാണ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ ഇവര്‍ കൈപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് മൂവര്‍ സംഘം പണം തട്ടിയത്.

ALSO READ: സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ എയർ ഇന്ത്യ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി

ഉദ്യോഗാര്‍ത്ഥികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ തയ്യാറാക്കിയിരുന്നതായി പോലീസ് പറഞ്ഞു. ഇതിനു പുറമെ ഒരു ലാപ്‌ടോപ്, ആറ് മൊബൈല്‍ ഫോണുകള്‍, ഒരു കാര്‍ എന്നിവയും പോലീസ് പിടികൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button