Latest NewsNewsIndia

സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ എയർ ഇന്ത്യ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി

ന്യൂഡൽഹി: എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ സ്വകാര്യവൽകരിക്കുന്നതിനെക്കുറിച്ച് പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഹർദീപ്. ഇന്ത്യയ്ക്കകത്തും പുറത്തും ലാഭകരമായ പ്രവർത്തനങ്ങളാണ് എയർ ഇന്ത്യ നടത്തിയിട്ടുള്ളത്. എന്നാൽ കുറച്ചു വർഷങ്ങളായി സർക്കാർ ഖജനാവിന് ബാധ്യതയാണ് ഈ സ്ഥാപനം. ചില കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് വ്യക്തത വരാനുണ്ട്. അതിനു ശേഷം ലേലം വിളിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും– മന്ത്രി പറഞ്ഞു. നഷ്ടത്തിലായ രാജ്യാന്തര വിമാനക്കമ്പനിക്കായി സ്വകാര്യ കമ്പനികൾക്കു ലേലം വിളിക്കുന്നതിനുള്ള അപേക്ഷകൾ പൂർത്തികരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ആഭ്യന്തര–ധന മന്ത്രാലയങ്ങൾ. മന്ത്രി അറിയിച്ചു.

ALSO READ: ഇന്ന് അധികാരമേൽക്കുന്ന ശിവസേന ജയിച്ചത് മോദിയുടെ പേരും നേട്ടങ്ങളും പറഞ്ഞ്, ആരുടേയും ഒരു കേസും റദ്ദാക്കിയിട്ടില്ല : കേന്ദ്ര ആഭ്യന്തര മന്ത്രി

76 ശതമാനം ഓഹരി വിൽക്കാൻ കഴിഞ്ഞ വർഷം എയർ ഇന്ത്യ തീരുമാനിച്ചെങ്കിലും വാങ്ങാൻ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല. അതിനാലാണ് ഇത്തവണ ചില നിബന്ധനകൾ പുനഃപരിശോധിച്ച് മുഴുവൻ ഓഹരിയും വിൽക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,സ്വകാര്യവൽക്കരിക്കുന്നതു കൊണ്ട് ജീവനക്കാർക്കു യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും ആർക്കും തൊഴിൽ നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ തൊഴിലാളികളുടെയും താൽപര്യ.ം സംരക്ഷിക്കുന്ന രീതിയിലാകും സർക്കാർ പ്രവർത്തിക്കുക. നിലവിലുള്ള ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്, എത്രപേർക്ക് തുടരാനാകും, എന്ത് സംഭവിക്കും തുടങ്ങിയ ആശങ്കകളെല്ലാം പരിഹരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button