Latest NewsNewsIndia

കൊടുംക്രൂരത : ആറുവയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തി, മൃതദേഹം വെട്ടിമുറിച്ച് വിവധയിടങ്ങളിൽ ഉപേക്ഷിച്ചു

ലഖ്നൗ : ആറുവയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തി,  മൃതദേഹം വെട്ടിമുറിച്ച് വിവധയിടങ്ങളിൽ ഉപേക്ഷിച്ചു ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ നവംബർ 19 നാണ് ഈ കൊടും ക്രൂരകൃത്യം നടന്നത്. ഫരീദ് എന്ന സൂരജ് യാദവിനെ, രാം സാവ്രെ യാദവ് എന്നയാളാണ് കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് റിസിയ പ്രദേശത്തെ ഭൈൻ‌സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സാവ്രെ യാദവിനെയും, ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Also read : തുടര്‍ച്ചയായ ചുമയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; 60കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

അടുത്തിടെയാണ് സാവ്രെ യാദവിനെ സൂരജിന്റെ അമ്മ ഹിന വിവാഹം കഴിച്ചത്. തുടർന്ന് മകന്റെ പേര് മാറ്റി. എന്നാൽ സാവ്രെ യാദവിനും ഇയാളുടെ സഹോദരനും കുട്ടിയെ ഇഷ്ടമില്ലായിരുന്നു. ഈ വെറുപ്പാണ് കൊലപാതകത്തിന് കരണമായതെന്നും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭൈൻ‌സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button