ചൈന: രണ്ട് മാസമായി നിര്‍ത്താതെ ചുമ. ചുമ കൊണ്ട് കഷ്ടപ്പെട്ടപ്പോള്‍ 60കാരന്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും അമ്പരന്നു. ചൈനയിലാണ് സംഭവം. ചുമയ്ക്കുമ്പോള്‍ കഫത്തിനൊപ്പം രക്തവും പുറത്ത് വരുന്നുണ്ടെന്ന് ഇയാള്‍ ഡോക്ടറെ അറിയിച്ചു. സിടി സ്‌കാനില്‍ പ്രശ്‌നങ്ങളൊന്നുമുള്ളതായി കണ്ടെത്തിയില്ല. എന്നാല്‍ പിന്നീട് ശ്വാസകോശപരിശോധനയായ ബ്രോങ്കോസ്‌കോപി ചെയ്തപ്പോഴാണ് ഇയാളുടെ നാസാരന്ധ്രത്തിലും തൊണ്ടയിലുമായി കുടുങ്ങിക്കിടക്കുന്ന രണ്ട് കുളയട്ടകളെ കണ്ടെത്തിയത്. ജീവനുള്ള അട്ടകളാണ് തൊണ്ടയില്‍ പറ്റിപ്പിടിച്ച് ഇരിക്കുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇവയ്ക്ക് 10 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു. ഇവയെ നീക്കം ചെയ്‌തെന്ന് ഡോക്ടര്‍ അറിയിച്ചു. ഇയാള്‍ വനത്തിനുളളില് ജോലിക്ക് പോകാറുണ്ടായിരുന്നു. ആ സമയത്ത് കാട്ടിലെ അരുവികളില്‍ വെള്ളം കുടിച്ചപ്പോള്‍ അതിലൂടെയാകാം അട്ടകള്‍ തൊണ്ടയില്‍ പ്രവേശിച്ചതെന്നാണ് നിഗമനം.
Post Your Comments