KeralaLatest NewsEntertainment

ഷെയ്‌നിനെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് അധികാരമില്ല, ഷെയ്ന്‍ തിരിച്ച്‌ വന്നില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കൊച്ചിയിലൂടെ നടക്കും ; വെല്ലുവിളിയുമായി സംവിധായകൻ

ഷെയ്‌ന്‍ നിഗം സിനിമയില്‍ തിരിച്ചുവന്നില്ലെങ്കില്‍ തലമൊട്ടയടിക്കുമെന്ന പരാമര്‍ശവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഷെയ്ന്‍ നിഗത്തെ വിലക്കിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെയാണ് ബൈജു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഇയാളെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരമെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഒരു സിനിമാ സംഘടനയും, കോടതിയും സര്‍ക്കാരും ചമയരുത്. അത് ഈ ജനാധിപത്യ രാജ്യത്ത് വിലപ്പോവുകയില്ല.

നടന്‍ ഷെയ്ന്‍ നിഗമിനെ സിനിമയില്‍ അഭിനയിപ്പിക്കില്ലന്ന് പറയാന്‍ എന്ത് അവകാശമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുള്ളത്. ഷെയിനിന് എതിരെ പരാതി ഉണ്ടെങ്കില്‍ അതിന് നിയമാനുസൃതമായ മാര്‍ഗ്ഗത്തിലൂടെയാണ് പരിഹാരം തേടേണ്ടത്. അവിടെ താരത്തിന് തന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരവുമുണ്ട്. ചര്‍ച്ചകള്‍ കൊണ്ട് പരിഹാരമില്ലങ്കില്‍ ആ മാര്‍ഗ്ഗമാണ് നിര്‍മ്മാതാക്കള്‍ സ്വീകരിക്കേണ്ടിയിരുന്നത്. അതല്ലാതെ വിലക്കിക്കളഞ്ഞ് ഭാവി നശിപ്പിക്കുമെന്ന് ആര് ഭീഷണിപ്പെടുത്തിയാലും അത് അംഗീകരിക്കാന്‍ കഴിയില്ല. മുന്‍പ് വിലക്കിയ കാലമല്ല ഇതെന്ന് ഓര്‍ത്തിട്ടു വേണം സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുവാന്‍. ഷെയ്ൻ നിഗമിന് പിന്നാലെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ,

യുവനടൻ ഷെയിൻ നിഗമിന് വിലക്ക്

ഞാൻ തല മൊട്ടയടിക്കാം.ഷെയിൻ നിഗമിന് മലയാള സിനിമയിൽ വിലക്ക്. ഇയാളെ വിലക്കാൻ നിർമാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. അവകാശം. കാരണം മലയാള സിനിമയിൽ വിലക്കുകൾ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാർ സുകുമാരൻ വിനയൻ ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കാൻ ഇവർ തയ്യാറായിട്ടുണ്ട്. ഇവരെ നേരിട്ട് വിലക്കിയില്ല എങ്കിൽ മറ്റു സംഘടനകൾ വിൽക്കുന്നതിന് കൂട്ടുനിന്ന ആളുകളാണ്. 2011 ൽ ഒരു നിർമ്മാണ കമ്പനി രജിസ്റ്റർ ചെയ്യാൻ 85000 രൂപയോളം എൻറെ കയ്യിൽ നിന്നും വാങ്ങിയിട്ട് .ഇന്നും മെമ്പർഷിപ്പ് തന്നിട്ടില്ല .

അതിൻറെ പണി പുറകെ വരുന്നുണ്ട്. ഞാൻ ആ വിലക്കിനെ അഭിമുഖീകരിക്കുന്നു. കുറേക്കാലം വിനയനെ വിലക്കി എന്നിട്ടിപ്പോ എന്തായി വിനയൻ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നു . സംഘടനയിൽ മത്സരിക്കുന്നു. രഞ്ജിത്ത് താങ്കൾ സിനിമയിൽ വന്ന കാലം മുതൽ എനിക്ക് താങ്കളെ അറിയാം ഒരു കാര്യം മാത്രം പറയുന്നു. കുറച്ചു കാലങ്ങൾക്കു മുമ്പ് മലയാള സിനിമയിലെ ചില താരങ്ങൾ ലഹരി പാർട്ടികൾ നടത്തുകയും ലഹരി ലൊക്കേഷനുകളിൽ ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞാൻ ചില ചാനൽ ചർച്ചകളിൽ പറഞ്ഞപ്പോൾ നിർമാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ചില ആളുകൾ ഉൾപ്പെടെ നിഷേധിക്കുകയും എന്നെ കരിവാരിത്തേക്കാൻ ആ സമയം ഉപയോഗിക്കുകയും ചെയ്തു.

എന്നിട്ടിപ്പോൾ എന്തായി കുത്തഴിഞ്ഞില്ലേ സുഹൃത്തുക്കളെ ഇതിനുള്ള മറുപടി എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. ഇപ്പോൾ പറയുന്നു ലോക്കേഷനുകൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന് .ചിലരുടെ ഡേറ്റുകൾ ക്ക് വേണ്ടി എന്ത് തോന്നിവാസവും അനുവദിച്ചുകൊടുക്കുന്ന നിർമാതാക്കളാണ് ഇതിന് കാരണക്കാർ .എന്നിട്ടിപ്പോ നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാൻ. ഷെയിൻ നിഗമിന് നിങ്ങൾ കൊടുത്ത പിഴയായ്ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയിൽ അഭിനയിപ്പിക്കIല്ല എന്നു പറയുന്നു.

മിസ്റ്റർ രഞ്ജിത്ത് ഏതാനും നാളുകൾക്കുള്ളിൽ ഇയാൾ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാൻ പറയുന്നു തുടർന്ന് അയാൾ സിനിമയിലുണ്ടാവും , അങ്ങനെയെങ്കിൽ ഇപ്പോഴത്തെ നിർമ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കൾ തല മുണ്ഡനം ചെയ്യാൻ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കിൽ തലമുണ്ഡനം ചെയ്തു കൊച്ചിയിൽ എംജി റോഡിലൂടെ നടക്കാൻ ഞാൻ തയ്യാറാണ്.

shortlink

Related Articles

Post Your Comments


Back to top button