മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപരത്തിൽ ഇന്നും ഉണർവ്. ഇന്ന് സെന്‍സെക്‌സ് 100 പോയിന്റ് ഉയര്‍ന്ന് 41,163ലും നിഫ്റ്റി 12,138ലും വ്യാപാരം പുരോഗമിക്കുന്നു. ഏഷ്യന്‍ സൂചികകൾ നേട്ടത്തിലാണ്. ആഗോള കാരണങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് പിന്നില്‍. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 245 ഓഹരികള്‍ നഷ്ടത്തിലാണ്. ബാങ്ക്, ഫാര്‍മ, ഐടി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ലോഹം, ഊര്‍ജം തുടങ്ങിയ ഓഹരികളില്‍ വില്പന സമ്മര്‍ദ്ദത്തിലാണ്.
Also read : കുതിച്ചുയർന്ന് ഓഹരി വിപണി : റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിച്ചു
യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്,സിപ്ല, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി, എസ്ബിഐ,ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ,സീ എന്റര്‍ടെയന്‍മെന്റ്, വേദാന്ത, ഭാരതി എയര്‍ടെല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments