Latest NewsNewsBusiness

കുതിച്ചുയർന്ന് ഓഹരി വിപണി : റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിച്ചു

മുംബൈ: ഓഹരി വിപണി കുതിച്ചുയർന്നു, റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിച്ചു. സെന്‍സെക്‌സ് 199.31 പോയിന്റ് ഉയർന്നു 41020ലും നിഫ്റ്റി 63 പോയിന്റ് ഉയര്‍ന്ന് 12100.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ഐടി, ലോഹം, ഫാര്‍മ ഓഹരികളാണ് മുന്നേറാൻ കരുത്ത് നൽകിയത്. ബിഎസ്‌ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം നേട്ടം കൈവരിച്ചു. യുസ്-ചൈന വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരമാമായതും ഇടക്കാല കരാര്‍ വരുമെന്ന പ്രതീക്ഷയുമാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്.

Also read : സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വിലയറിയാം

ബിഎസ്‌ഇയിലെ 1210 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1274 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 209 ഓഹരികള്‍ക്ക് മാറ്റമില്ലാതെ നിന്നു. യെസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്, എസ്ബിഐ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിലും ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button