KeralaLatest News

മുസ്ളീം ലീഗ് -സിപിഎം സംഘർഷം, രണ്ടു സിപിഎം പ്രവർത്തകർക്ക് പരിക്ക്

പ്രദേശത്തെ സ്ത്രീകളും, പൊലീസും എത്തിയതോടെയാണ് അക്രമികള്‍ പിന്മാറിയത്.

താനൂര്‍ : താനൂരിൽ വീണ്ടും സിപിഎം മുസ്ളീം ലീഗ് സംഘർഷം. ലീഗ് ആക്രമണത്തിനിടെ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. അഞ്ചുടി സ്വദേശികളായ ചീമ്ബാളിന്റെ പുരക്കല്‍ സക്കരിയ(42), കോയാമുവിന്റെ പുരക്കല്‍ നാസര്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ സ്ത്രീകളും, പൊലീസും എത്തിയതോടെയാണ് അക്രമികള്‍ പിന്മാറിയത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വലയുടെ അറ്റകുറ്റപണികള്‍ കഴിഞ്ഞ് പൊന്നാനിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ അഞ്ചുടി ലീഗ് ഓഫീസിന് മുന്നില്‍ വച്ച്‌ ലീഗ് പ്രവര്‍ത്തകരായ ഏനിന്റെപുരക്കല്‍ സ്വാലിഹ്, പെട്ടിയന്റെ പുരക്കല്‍ അര്‍ഷാദ്, കുപ്പന്റെ പുരക്കല്‍ നൗഫല്‍ എന്നിവരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ഇവരെ തടയുകയായിരുന്നുവെന്നാണ് ആരോപണം. .

11 കാരിയായ ആദിവാസി പെണ്‍കുട്ടിയ്ക്ക് മദ്യം നൽകി പീഡനം; അച്ഛനും സുഹൃത്തുക്കള്‍ക്കുമെതിരെ പോക്സോ

അഞ്ചുടിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സക്കരിയയാണെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കോയാമു തടയാന്‍ ശ്രമിച്ചുവെങ്കിലും കോയാമുവിനെയും ആക്രമിച്ചു. ആക്രമണത്തില്‍ സക്കരിയയുടെ കാലിന് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button