KeralaLatest NewsNews

കോളേജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവം : വിദേശത്തുള്ള മുന്‍ കോളേജ് അധ്യാപകന് എതിരെ ലുക്കൗട്ട് നോട്ടീസ്

മലപ്പുറം : കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍
വിദേശത്തുള്ള മുന്‍ കോളേജ് അധ്യാപകന് എതിരെ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി. വിദേശത്തുളള പ്രതിയെ കേരളത്തില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. പ്രതിക്കായി ലുക്ക്് ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. അജ്മാനിലെ വസ്ത്ര നിര്‍മാണശാലയിലെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുന്ന പ്രതി പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസിനെ നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചത് ഹാഫിസാണന്നാണ് യുവതിയുടെ മൊഴി.

Read Also : കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ : യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളുടേയും ഫോണ്‍വിളികളുടേയും ബഹളം : പ്രതി മുന്‍ കോളേജ് അധ്യാപകനായ യുവാവ്

അശ്ലീല വെബ്‌സൈറ്റുകളിലും ഫേയ്‌സ് ബുക്കിലും വാട്‌സാപ്പിലുമെല്ലാം ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തതും ഹാഫിസാണന്ന് യുവതി തെളിവ് നല്‍കിയിട്ടുണ്ട്. യുഎഇയിലും ഹാഫിസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലും വിവരം അറിയിച്ച് പ്രതിയെ നാട്ടിലെത്തിക്കാനാണ് നീക്കം. മലപ്പുറം നാര്‍ക്കോട്ടിക് ഡിവൈഎസ്പി പി.പി. ഷംസിനാണ് അന്വേഷണ ചുമതല. പ്രതിക്കായി ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും തീരുമാനിച്ചു.

മാര്‍ച്ച് 25ന് വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചശേഷം മാര്‍ച്ച് 19ന് വിദേശത്തേക്കു പോയ യുവാവ് കഴിഞ്ഞ ദിവസമാണ് അശ്ലീല ചിത്രങ്ങള്‍ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ യുവതിയുടെ ഫോണിലേക്ക് വിവിധ രാജ്യങ്ങളില്‍നിന്നായി ഒട്ടേറെ കോളുകളും അശ്ലീല സന്ദേശങ്ങളും പ്രവഹിക്കുകയാണ്. ഇങ്ങനെ വിളിച്ച പാക്കിസ്ഥാന്‍ സ്വദേശി വഴിയാണ് യുവതിയും കുടുംബവും സംഭവം അറിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button