Latest NewsKeralaNews

പന്തീരാങ്കാവിലെ യുഎപിഎ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: പന്തീരാങ്കാവിലെ യുഎപിഎ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. കനകമല കേസിലെ പ്രതികള്‍ക്ക് പ്രത്യേക എന്‍ഐഎ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം. എന്‍ഐഎയുടെ കേസ് അന്വേഷണം കോടതി പ്രശംസിച്ച പശ്ചാത്തലത്തില്‍ വിശാല്‍, സച്ചിന്‍, അഭിമന്യു എന്നീ വധക്കേസുകളും, പന്തീരാങ്കാവിലെ യുഎപിഎ കേസും എന്‍ഐഎയ്ക്ക് കൈമാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള പോലീസ് അന്വേഷിക്കാത്ത ആദ്യ കേസാണ് കനകമല.

ALSO READ: പലയാളുകളും കശ്മീരില്‍ രക്തച്ചൊരിച്ചില്‍ പ്രവചിച്ചിരുന്നു, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ദിവസം മുതല്‍ ഇന്നു വരെ പോലീസ് വെടിവയ്പില്‍ ജമ്മു കശ്മീരില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ല; രാജ്നാഥ് സിംഗ് പറഞ്ഞത്

കേരളത്തില്‍ എന്തുകൊണ്ടാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപികരിക്കുകയോ, ഇത്തരം സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയോ ചെയ്യാത്തത്? ഭീകരവാദം സംബന്ധിച്ച് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ തന്റെ മനസ്സിലുണ്ട്. എംടി രമേശിനെ വധിക്കാന്‍ പദ്ധതിയിട്ടതായി അറിഞ്ഞിട്ടും എന്തുകൊണ്ട് അക്കാര്യം രമേശിനെയോ പാര്‍ട്ടിയെയോ അറിയിച്ചില്ല? എന്ത് കൊണ്ട് അദ്ദേഹത്തിന് മതിയായ സംരക്ഷണം നല്‍കാന്‍ തയ്യാറാകുന്നില്ല? അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button