ന്യൂയോര്‍ക്ക് : പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കുന്ന പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തി . പ്രത്യാഘാതം ഗുരുതരം. ആര്‍ട്ടിക്കിലെ ഏറ്റവും പഴക്കം ചെന്നതും കനമുള്ളതുമായ മഞ്ഞുപാളിയാണ് ദുര്‍ബലമാകുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ശോഷിച്ചു വരുന്ന ഈ മഞ്ഞുപാളിയുടെ അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടു. ആര്‍ട്ടിക്കിലെ അവസാന ആശ്രയമെന്നാണ് ഈ മഞ്ഞുപാളിയിലെ വിളിച്ചിരുന്നത്. ആര്‍ട്ടിക്കില്‍ ശൈത്യകാലത്ത് കൂടുതല്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നതിനും ഭൂമിയിലെ താപനില നിയന്ത്രിക്കുന്നതിലും നിര്‍ണായക പങ്ക് വഹിയ്ക്കുന്നത് ഈ മഞ്ഞുപാളിയുടെ സാന്നിധ്യമാണ്.
ഗ്രീന്‍ലന്‍ഡിന്റെ വടക്കു ഭാഗത്തായി ആര്‍ട്ടിക് സമുദ്രത്തിലാണ് ഈ മഞ്ഞുപാളി സ്ഥിതി ചെയ്യുന്നത്. 1984 മുതല്‍ ഈ മഞ്ഞുപാളിക്കുണ്ടായ മാറ്റങ്ങള്‍ സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് ഗവേഷകര്‍ നിരീക്ഷിച്ചിരുന്നത്. ഈ സാറ്റ്ലെറ്റ് ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് മഞ്ഞുപാളി ശോഷിച്ചതിന്റെ വിഡിയോ അമേരിക്കന്‍ ജ്യോഗ്രഫിക്കല്‍ സൊസൈറ്റി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഒരിക്കല്‍ മഞ്ഞു നിറഞ്ഞിരുന്ന മേഖല ശോഷിച്ച് വരുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഭൂമിയിലെ മഞ്ഞുപാളികളില്‍ ഏറ്റവും അവസാനം മഞ്ഞുരുകുന്ന മേഖലയാണ് ആര്‍ട്ടികിലെ വടക്കന്‍ മേഖല. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കിലെ ഏറ്റവും പഴക്കം ചെന്ന മഞ്ഞുപാളികളിലുണ്ടാകുന്ന ഇപ്പോഴത്തെ ശോഷണം അതീവ ഗൗരവമായി തന്നെയാണ് ഗവേഷകര്‍ വലിയിരുത്തുന്നത്.
Post Your Comments