തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പുതിയ ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം ബാറുടമകള്‍ കോടതിയിലേക്ക്. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാറുള്‍പ്പെടെയുള്ളവരാണ് പുതിയ ബാറുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്. പുതിയ ബാറുകല്‍ തുറക്കുന്നതോടെ നിലവിലുള്ള ബാറുകളില്‍ പലതും പൂട്ടിപ്പോകുമെന്നാണ് ബാര്‍ അസോസിയേഷന്റെ വാദം.
ALSO READ: വിവിധ തസ്തികകളിൽ എയർപോർട്‌സ് അതോറിറ്റിയിൽ ഒഴിവ് : ഉടൻ അപേക്ഷിക്കാം
ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യം അംഗീകരിക്കരുതെന്ന് ബിജു രമേശ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ മദ്യ നിരോധനം നടപ്പിലാക്കിയപ്പോള്‍ പൂട്ടിയ ബാറുകള്‍ എല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നെന്നു മാത്രമല്ല, പുതിയതായി 158 ബാറുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 535 ബാറുകളാണുള്ളത്. ഇതില്‍ തന്നെ പല ബാറുകളും ത്രീ സ്റ്റാറും ഫോര്‍ സ്റ്റാറുമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലുമാണ്.
Post Your Comments