പനാജി: 50ആമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചരിത്ര നേട്ടവുമായി മലയാള സിനിമ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട് സിനിമയിലൂടെ മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കി. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ഈ മാ യൗവിലൂടെയാണ് ലിജോ പുരസ്‌കാരത്തിന് അർഹനായത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണണമയൂരം ബ്ലെയ്‌സ് ഹാരിസണ്‍ സംവിധാന ചെയ്ത ഫ്രഞ്ച്, സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിനു ലഭിച്ചു. . നാല്‍പത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
Live from #IFFI50 Closing Ceremony
The Indian Director, Lijo Jose Pellissery(@mrinvicible) wins the Best Director Award for his film 'Jallikattu'#IFFI2019 #Jallikattu pic.twitter.com/Qc22sTwGF4— International Film Festival of India (@IFFIGoa) November 28, 2019
The Golden Peacock Award for the Best Film goes to the movie 'Particles' directed by #BlaiseHarrison and produced by Estelle Fialon. #IFFI50 #IFFI2019 #Particles https://t.co/b6aicDrLBf@MIB_India @PIB_India @esg_goa pic.twitter.com/HQffTXmgoA
— International Film Festival of India (@IFFIGoa) November 28, 2019
Live from #IFFI50
The winner of the Silver Peacock Award for the Best Actor (Female) is @ushajadhav for the film 'Mai Ghat: Crime No. 103/2005' at #IFFI2019. #UshaJadhav #MaiGhat pic.twitter.com/HsRFkwCcV0— International Film Festival of India (@IFFIGoa) November 28, 2019
ഗറില്ല രാഷ്ട്രീയ തടവുകാരനായ കാര്‍ലോസ് മാരിഗെല്ലയായി വേഷമിട്ട സ്യു ഷോര്‍ഷിയാണ് മികച്ച നടന്‍. മാരിഗെല്ലയെന്ന ചിത്രം വാഗ്‌നര്‍ മൗരയാണ് സംവിധാനം ചെയ്തത്. ഉരുട്ടിക്കൊല ചെയ്യപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ മായി ഘട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉഷ ജാദവിനാണ് മികച്ച നടിക്കുള്ള രജത മയൂരം ലഭിച്ചത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അബൗ ലെയ്‌ല സംവിധാനം ചെയ്ത അമിന സിദി-ബൗമെഡിയെനും മോണ്‍സ്‌റ്റേഴ്‌സ് സംവിധാനം ചെയ്ത മാരിയ ഒള്‍ടെന്യുവും സ്വന്തമാക്കി. പെമ സെഡെന്റെ ബലൂണ്‍ പ്രത്യേക ജൂറി അവാര്‍ഡ് നേടിയപ്പോൾ ഹെല്ലാരൊ പ്രത്യേക ജൂറി പരാമര്‍ശം നേടി.
Post Your Comments