കൊച്ചി : ജനുവരി രണ്ടിന് വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്നു ബിന്ദു അമ്മിണി. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്‌കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ചൊവ്വാഴ്ച ദര്‍ശനത്തിന് വന്നതെന്ന വാദങ്ങള്‍ ബിന്ദു അമ്മിണി തള്ളി. ബിജെപി നേതാക്കളാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്നും . ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
Also read : സുരക്ഷ തന്നില്ലെങ്കിൽ കോടതിയെ സമീപിക്കും; ശബരിമല സന്ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി
കഴിഞ്ഞവര്‍ഷം ജനുവരി രണ്ടിന് പുലര്‍ച്ചെയായിരുന്നു ബിന്ദു അമ്മിണിയും കനക ദുര്‍ഗയും ദർശനം നടത്തിയത്. ഇതിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് വീണ്ടും ശബരിമല ദര്‍ശനം നടത്താന്‍ ഒരുങ്ങുന്നത് ബിന്ദു അമ്മിണി. നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തതെന്നാണ് റിപ്പോർട്ട്.
Post Your Comments