Life StyleHealth & Fitness

അമിതഭാരത്തിനും വയർ കുറയ്ക്കാനും മഞ്ഞൾ ഉത്തമം

അലർജി തുമ്മൽ, ചുമ എന്നിവയ്ക്ക് മഞ്ഞൾ അത്യുത്തമമാണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ അമിതഭാരത്തിനും വയർ കുറക്കാനും മഞ്ഞൾ നല്ലതാണ്. ഇന്ത്യൻ ഭക്ഷണങ്ങളിലെ അവിഭാജ്യ ഘടകമാണ് മഞ്ഞൾ. ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നു എന്നതിലുപരി മികച്ച ഔഷധം കൂടിയാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന വോളറ്റൈൽ ഓയിലുകൾ, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവയാണ് മഞ്ഞളിന്റെ ഔഷധമൂല്യത്തിന് കാരണം.

അൽപ്പം മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചശേഷം ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാൻ വെക്കാം. ഈ വെള്ളം എ്ല്ലാ ദിവസം കുടിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. ഇഞ്ചിക്ക് പകരം പുതിനയോ, പട്ടയോ ഉപയോഗിക്കാം. മധുരം വേണമെന്നുള്ളവർക്ക് അൽപ്പം തേൻ ചേർത്തും ഈ മരുന്ന് കഴിക്കാം.

ഫാറ്റ് സെൽ പ്രോലിഫറേഷൻ ഒഴിവാക്കാൻ മഞ്ഞളിന്റെ ആന്റി ഇൻഫ്‌ളമേറ്ററി കഴിവ് സഹായിക്കും. ബ്ലഡ് ഷുഗർ ക്രമപ്പെടുത്താനും മഞ്ഞൾ സഹായിക്കും. മഞ്ഞളിലെ ‘കുർകുമിൻ’ എന്ന വസ്തുവാണ് കൊഴുപ്പിനെ അലിയിച്ചു കളയാൻ സഹായിക്കുന്നത്. എന്നാൽ ഇത് അധികമായി കഴിക്കരുതും. എന്തും അധികമായാൽ നല്ലതല്ലെന്ന് ഓർക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button