മറയൂര്‍: ജെല്ലിക്കെട്ട് കാളയോടൊപ്പം കുളത്തിൽ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യവേ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട്ടില്‍ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായര്‍പാളയം സ്വദേശി പഴനിസ്വാമിയുടെ മകന്‍ വിഘ്‌നേശ്വരനാണ് (23) മുങ്ങി മരിച്ചത്. കാളയോടൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയില്‍ കാള വിരണ്ട് വെപ്രാളം കാട്ടി. നിയന്ത്രണം വിട്ട് വിഘ്‌നേശ്വരന്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും പരിസരവാസികളും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കോയമ്പത്തൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. വിഘ്‌നേശ്വരന്‍, സുഹൃത്തുക്കളായ ഭുവനേശ്വരന്‍, പരമേശ്വരന്‍, മാധവന്‍ എന്നിവര്‍ ജെല്ലിക്കെട്ട് കാളകള്‍ക്കും കാളവണ്ടിമത്സരങ്ങളില്‍ പങ്കെടുക്കുന്ന കാളകള്‍ക്കും പരിശീലനം നൽകുന്നുണ്ടായിരുന്നു.
Post Your Comments