Latest NewsKeralaNews

ശബരിമ കയറുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

ഹൃദ്രോഗം , രക്തസമ്മര്‍ദ്ദം, ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധാലുക്കളാകണം..കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ നോക്കണം ..ഇടയ്ക്കിടക്ക് വിശ്രമിച്ച് മെല്ലെ കയറിയാല്‍ മതി.മറ്റുള്ളവര്‍ വേഗത്തില്‍ കയറുന്നു എന്നു കരുതി ഒപ്പം കൂടരുത്.ചെറിയ ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ പോലും ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടാന്‍ മടിക്കരുത്.
മണ്ഡലവ്രതം കൃത്യമായി പാലിക്കുകയാണെങ്കില്‍, കൊഴുപ്പു കുറഞ്ഞ ഭക്ഷണം , ശാന്തമായ മനസ്സ് , നടപ്പ് പോലെയുള്ള അവശ്യം വേണ്ട വ്യായാമം മുതലായവ 41 ദിവസം കൊണ്ട് ശീലമാക്കാനാകും.ഇത് മല കയറ്റത്തിലെന്നല്ല ശരീരത്തിനാകെയും ഗുണം ചെയ്യും.

*ആസ്ത്മാ തുടങ്ങിയ ശ്വാസകോശ രോഗികളുടെ ശ്രദ്ധക്ക്

ശബരിമല യാത്ര ഒരു വിനോദയാത്ര പോലെ രസകരമായി കരുതാവുന്ന ഒന്നല്ല .
ദീര്‍ഘമായ ശരണം വിളികളോ പ്രാണായാമമോ, ഗാനാലാപമോ, ശീലിക്കുന്നത് ശ്വാസനിയന്ത്രണത്തെ സഹായിക്കും. ആസ്ത്മാ രോഗികള്‍ ,കുറച്ച് നടന്നാല്‍ തന്നെ കിതക്കുന്നവര്‍ ഒക്കെ ഇത്തരത്തില്‍ ശ്വാസകോശ ആരോഗ്യം [Lung capacity ] ഉറപ്പു വരുത്തേണ്ടതാണ്.
വൃശ്ചികത്തില്‍ മലമുകളില്‍ തണുപ്പിനോടൊപ്പം പൊടി ശല്യം കൂടി ആകുമ്പോള്‍ , അലര്‍ജിപ്രശ്‌നങ്ങള്‍ ,ശ്വാസംമുട്ടല്‍ എന്നിവ ഉള്ളവര്‍ക്കു മാത്രമല്ല , സാധാരണ ചെറിയ ജലദോഷം പകര്‍ന്നു കിട്ടിയവര്‍ പോലും കഫക്കെട്ടും പനിയും കൊണ്ട് വല്ലാതെ കഷ്ടപ്പെടും.. തണുപ്പിനെയും പൊടിയെയും പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ കയ്യിലുണ്ടാകണം..
തണുപ്പ് പ്രശ്‌നമാകുന്നവര്‍ സ്വെറ്റര്‍ കരുതാന്‍ മറക്കണ്ട .

കല്ലും മുള്ളും കാലില്‍ തട്ടി മുറിഞ്ഞും കാലിടറി വീണും എത്രയോ പേര്‍ക്ക് പരിക്ക് പറ്റുന്നുവെന്നോ.മഴയെങ്ങാനും വന്നാല്‍ ബുദ്ധിമുട്ട് ഇരട്ടിക്കും.ദീര്‍ഘമായ പരമ്പരാഗത ശരണപാതയില്‍ പദയാത്ര നടത്തുന്നവരുടെ കാല്‍ വിണ്ടു കീറുക പതിവാണ്.അട്ട മുതലായവയുടെ ശല്യവും ഉണ്ടായേക്കാം.

അട്ടയുടെ കടി വിടുവിക്കാന്‍ മഞ്ഞള്‍ തന്നെയാണ് ഉചിതം .ഉപ്പ് ഉപയോഗിക്കുന്നത് ആനയെ ആകര്‍ഷിക്കാന്‍ ഇടയുണ്ട്.

ഹൃദ്രോഹം, പ്രമേഹം , രക്താതിമര്‍ദ്ദം ,അമിത കൊളസ്‌ട്രോള്‍, മറ്റു രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ ഡോക്ടറെ കണ്ട് ഉപദേശം ആരാഞ്ഞതിന് ശേഷം മാത്രം യാത്ര പോകുക. യാത്രക്കു മുമ്പായി ECG മുതലായ പരിശോധനകള്‍ നല്ലതാണ്. കൈയ്യില്‍ ഒരു ചെറിയ ഡയറിയോ, കുഞ്ഞു പുസ്തകമോ കരുതുക. അതില്‍ അവസാനമെഡിക്കല്‍ ചെക്കപ്പിന്റെ വിവരം
[Blood report etc], കഴിക്കുന്ന ഗുളികകള്‍ ,സമയം Dose ഇവ രേഖപ്പെടുത്തി സൂക്ഷിക്കുക .
നോക്കി എഴുതാന്‍ അറിയില്ലെങ്കില്‍ ഡോക്ടര്‍ നല്കിയ prescription ന്റെ ഒരു ഫോട്ടോ സ്റ്റാറ്റ് ഇതില്‍ ഒട്ടിച്ചു വയ്ക്കുക…

അടുത്ത ബന്ധുക്കളുടേയും, കൂടെ യാത്ര ചെയ്യുന്നവരുടേയും ഫോണ്‍ നമ്പര്‍ കുറഞ്ഞത് 5 പേരുടേയെങ്കിലും എഴുതി സൂക്ഷിക്കുക. മുതിര്‍ന്നവര്‍ പോകുമ്പോള്‍ വീട്ടിലുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ ഉറപ്പു വരുത്തി വിടുക .

*ഹൃദ്രോഗികളുടെ പ്രത്യേകശ്രദ്ധയ്ക്ക്*

വളരെ സാവധാനം വിശ്രമിച്ച് മാത്രം മലകയറുക .
ഇടക്ക് പള്‍സ് നോക്കുക. ഹൃദയമിടിപ്പ് കൂടുമ്പോള്‍ പള്‍സ്‌നോക്കിയാല്‍ മിനിട്ടില്‍ 130 ന് മുകളില്‍ കണ്ടാലോ,ദ്രുതഗതിയിലോ, ക്രമരഹിതമായോ ഉണ്ടാകുന്ന ഹൃദയമിടിപ്പ് ശ്രദ്ധയില്‍ വന്നാലോ ,ഉടനെ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുക.

*പ്രമേഹരോഗികള്‍* കാല് മുറിയാതിരിക്കാനുള്ള കരുതല്‍ അവശ്യം സ്ഥീകരിക്കേണ്ടതാണ്. അല്ലാത്തവര്‍ക്കും
നടക്കുന്ന പ്രതലം വൃത്തിയുള്ളതായിരിക്കണമെന്ന ജാഗ്രത അണുബാധ പോലുള്ളവയെ തടയും.
ജാത്യാദി ഘൃതം,

മുറിവെണ്ണ, നേര്‍പ്പിച്ച dettol ,Anti Septic മരുന്നുകള്‍ ഇവ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും കരുതിയിരിക്കണം. മുറിവുണ്ടായാല്‍ ഉടനെ വൃത്തിയാക്കി മരുന്ന് പുരട്ടി കെട്ടി വയ്ക്കുക .സമീപത്ത് മെഡിക്കല്‍ ക്യാമ്പുണ്ടെങ്കില്‍ അവരെ സമീപിക്കുക. യാത്രയില്‍ ചെരുപ്പ് നിഷിദ്ധമാണെങ്കിലും പാദ സംരക്ഷണത്തിനായി കോട്ടണ്‍ സോക്‌സ് ഉപയോഗിക്കാവുന്നതാണ്. പ്രമേഹരോഗികള്‍ ഇത്തരം കാര്യങ്ങള്‍ കരുതുക.നന്നായി വിയര്‍ക്കുകയോ ,
ക്ഷീണം തോന്നുകയോ ,തല ചുറ്റുകയോ ഒക്കെ കണ്ടാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു എന്ന് മനസ്സിലാക്കുക മധുരം കഴിച്ച്, വിശ്രമിച്ച് ,പരിശോധനക്ക് ശേഷം യാത്ര തുടരുക ..
തൊട്ടടുത്തുള്ള ഡോക്ടര്‍മാരുടെ സഹായം തേടാന്‍ മടി വേണ്ട .അവരുടെ നിര്‍ദ്ദേശമനുസരിച്ച്

*പ്രഥമശുശ്രൂഷയ്ക്കുള്ള ഔഷധങ്ങള്‍ യാത്ര തുടങ്ങുന്നതിനു മുമ്പ് കരുതി വയ്ക്കുന്നത് നല്ലതാണ്*.

വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് മല കയറരുത്. മല കയറുന്നതിനു മുന്‍പും ഇടയ്ക്കുംലഘു ഭക്ഷണമേ കഴിക്കാവൂ ..

ഭക്ഷണം , ജലം തുടങ്ങിയവ പുറത്തു നിന്ന് വാങ്ങുമ്പോള്‍ ശുചിത്വം ഉറപ്പാക്കണം.ഭക്ഷ്യ വിഷബാധ ഒഴിവാക്കണം.

വില്വാദി ഗുളിക കരുതുക .വയറിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ കഴിക്കാവുന്നതാണ്.

തിരക്കില്‍ പെട്ട് വീഴാതിരിക്കാനും കൂട്ടം തെറ്റി പോകാതിരിക്കാനുമുള്ള ശ്രദ്ധവേണം .
അപസ്മാരം മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ തങ്ങളോടൊപ്പം വരുന്നവരെ അക്കാര്യം മുന്‍കൂട്ടി അറിയിക്കുന്നത് പരിഭ്രാന്തി ഒഴിവാക്കും.മരുന്നുകള്‍ മുടങ്ങരുത്.
യഥാസമയം ഭക്ഷണം കഴിക്കാനും ആവശ്യത്തിനു ശുദ്ധജലം കുടിക്കാനും മറക്കരുത് .

മത്സ്യമാംസാദികളായ ഭക്ഷ്യ വസ്തുക്കള്‍ , കൂടുതല്‍ എണ്ണ ചേര്‍ത്ത ആഹാരങ്ങള്‍, പഴകിയ ഭക്ഷണം തുടങ്ങിയവ ശീലിച്ചവരുടെ ശരീരം മലകയറ്റത്തിനു വഴങ്ങാന്‍ മടി കാണിച്ചേക്കാം.മദ്യം,
പുകവലി, പാന്‍ മസാലകള്‍,മുതലായ ദുഃശീലങ്ങള്‍ സ്വതവേ ശരീരത്തിനു ദോഷകരം.പോകുന്ന വഴിയ്ക്കാണെങ്കില്‍ കുളിയ്ക്കാനും മറ്റും തണുത്ത വെള്ളമേ കിട്ടാനിടയുള്ളൂ.വ്രതം നോക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനു പിന്നില്‍ ഇവയും കാരണമാണ്

മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വവും സ്‌നേഹവും സദ്‌സ്വഭാവവും അവശ്യം വേണ്ട കാര്യങ്ങളാണ്..വളരെ കാലം കൊണ്ടു തീരുന്ന ഒരു യാത്രയിലും അങ്ങനെ തന്നെ .ഒറ്റ ദിവസം കൊണ്ടു മലയ്ക്ക് പോയി വരുന്നവര്‍ക്കും, ജനത്തിരക്കിനിടയില്‍ മനഃസമാധാനത്തോടെ കഴിയാന്‍ ആ രീതി പഠിച്ചെടുക്കണം…

അസുഖക്കാര്‍ക്ക് വ്രതത്തില്‍ വിട്ടു വീഴ്ചകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
കുളിയുടെ കാര്യത്തില്‍ പോലും..

മനസിന്റെ ശുചിത്വം ശരീര ശുചിത്വം നല്കുന്നു എന്നു കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് അവര്‍ക്ക് അനുവര്‍ത്തിക്കാം..പക്ഷേ , മനസ്സ് ശുചിയാകുന്നതിലൂടെ മാനസികാരോഗ്യം നേടുന്നതാണ് വ്രതത്തിന്റെ പ്രധാനോദ്ദേശ്യമെന്ന നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button