Latest NewsIndiaNews

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം : രണ്ടു പേർ കൊല്ലപ്പെട്ടു ആറ് പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗർ : ഭീകരാക്രമണത്തിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു. അനന്ത്നാഗില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 3.30നോടുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ അസിസ്റ്റന്‍റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് റഫീഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് മുന്നോടിയായിരുന്നു ആക്രമണം. ആറ് പേര്‍ക്ക് പരിക്കേറ്റു.

Also read : തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് രാജ്‌നാഥ് സിംഗ്

ആക്രമണത്തിലൂടെ പരിപാടി അലങ്കോപ്പെടുത്താനായിരുന്നു ഭീകരവാദികള്‍ ശ്രമിച്ചതെന്ന് റൂറല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ ശീതള്‍ നന്ദ വ്യക്തമാക്കി. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് ലെഫ്. ഗവര്‍ണര്‍ ഗിരിഷ് ചന്ദ്ര മുര്‍മു ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം സൂഫി ആരാധനാലയം തീവെച്ച് നശിപ്പിക്കാനും ശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. സൂഫി ആരാധാനലയത്തിന് നേരെയുള്ള ആക്രമണം ഏറെ ആശങ്കയുണ്ടാക്കി. തിങ്കളാഴ്ച സൈന്യത്തിന്‍റെ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button