കാസർഗോഡ്: അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തുടക്കമാകും. പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം കാസർഗോട്ട് എത്തുന്നത്. ചരിത്രത്തിലെ ഏറ്റവും ജനകീയമായ കലോത്സവമാകും കാഞ്ഞങ്ങാട്ടേതെന്ന ഉറപ്പിലാണ് കലോത്സവ സംഘാടകർ.
പ്രധാന വേദിയിലടക്കം ഒരുക്കങ്ങൾ കാണാൻ ഇപ്പോഴേ ജനത്തിരക്കാണ്. 30 വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്. ഐങ്ങോത്ത് ഗ്രൗണ്ടാണ് പ്രധാന വേദി. കലോത്സവം കുറ്റമറ്റതാക്കാനുള്ള അവസാന ഒരുക്കത്തിലാണ് സംഘാടകർ.
Post Your Comments