Latest NewsNewsSaudi ArabiaGulf

ഒട്ടകം മറിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി ഒടുവില്‍ നാട്ടിലെത്തി

റിയാദ് : ഒട്ടകം മറിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി ഒടുവില്‍ നാട്ടിലെത്തി . ഒട്ടകത്തിന്റെ പരിക്കേറ്റ കാലില്‍ ശുശ്രൂഷ നല്‍കുന്നതിനിടെ ഒട്ടകം ദേഹത്ത് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആന്ധ്ര സ്വദേശി രണ്ട് മാസത്തിനു ശേഷമാണ് നാട്ടിലേയ്ക്ക് വിമാനം കയറിയത്.

Read More : ഇരുപത് വർഷം വിദേശത്ത് ജോലി ചെയ്തു ; ഒടുവില്‍ രോഗിയായി നാട്ടിലെത്തിയ പ്രവാസിയോട് ഭാര്യ ചെയ്‌തത്‌

റിയാദില്‍ ഒട്ടകം മേയ്ക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രാമ ലക്ഷ്മണ്‍ പസാലയ്ക്കാണ് രണ്ടു മാസം മുന്‍പ് അപകടം സംഭവിച്ചത്. കുളമ്പില്‍ ശുശ്രൂഷിക്കുന്നതിനിടെ ഒട്ടകം രാമലക്ഷ്മണന്റെ ദേഹത്ത് വീണ് നട്ടെല്ലിനും വാരിയെല്ലിനും പരുക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സക്ക് ശേഷം ബെല്‍റ്റിന്റെ സഹായത്താല്‍ സുഖം പ്രാപിച്ചു വന്നെങ്കിലും സ്‌പോണ്‍സര്‍ പിന്നീട് തിരിഞ്ഞു നോക്കുകയോ ചെലവ് വഹിക്കുകയോ ചെയ്തില്ല. അവിടെ നിന്ന് ഡിസ്ചാര്‍ജ് ആയ ഉടനെ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസാണ് ഇന്ത്യന്‍ എംബസിയില്‍ ഈ വിവരം അറിയിക്കുന്നത്. എംബസി, സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താല്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് നാട്ടില്‍ പോകാനുള്ള ഏര്‍പ്പാട് ചെയ്യുകയായിരുന്നു

മരുഭൂമിയില്‍ 14 മാസം മുന്‍പ് ജോലിയ്‌ക്കെത്തിയ ഇദ്ദേഹത്തിന് കഴിഞ്ഞ രണ്ടു മാസത്തെ ശമ്പളവും ലഭിച്ചിട്ടില്ല. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് വഴി വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിനിധി മുഹമ്മദ് കായംകുളം ഏര്‍പ്പാടാക്കിയ ഗോള്‍ഡന്‍ ചിമിനി ഹോട്ടല്‍ അക്കമൊഡേഷനിലാണ് ഇദ്ദേഹത്തെ പിന്നീട് താമസിപ്പിച്ചത്. തുടര്‍ന്ന് എംബസി എമര്‍ജന്‍സി പാസ്‌പോര്‍ട്ട് നല്‍കുകയും തര്‍ഹീലില്‍ നിന്ന് എക്‌സിറ്റ് നേടുകയുമായിരുന്നു.

സൗദിയിലെത്തി 14 മാസമായെങ്കിലും ഇതുവരെ താമസ രേഖയോ മറ്റോ സ്‌പോണ്‍സര്‍ ശരിയാക്കി നല്‍കിയിരുന്നില്ല.

ആന്ധ്ര ഭാഷയില്‍ മാത്രം സംസാരിക്കുന്ന ഇദ്ദേഹത്തിന് ചെറിയ രീതിയില്‍ അറബി മാത്രമേ അറിയുമായിരുന്നുള്ളൂ. ആശയ വിനിമയം ദുഷ്‌കരമായിരുന്നെങ്കിലും ഇദ്ദേഹത്തില്‍ നിന്ന് ലഭിച്ച മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് ഒരു അകന്ന ബന്ധു മുഖേനയാണ് അത് സാധ്യമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button