മുംബൈ : കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. ബുധനാഴ്ച്ച സെന്‍സെക്സ് 156 പോയിന്റ് ഉയർന്നു 40977ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 12086ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 426 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 154 ഓഹരികള്‍ നഷ്ടത്തിലാണ്. 32 ഓഹരികള്‍ക്ക് മാറ്റമില്ല. സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.4 ശതമാനം ഉയര്‍ന്നു.
എച്ച്ഡിഎഫ്സി, എംആന്റ്എംയുപിഎല്‍, ഐഷര്‍ ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്,യെസ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ എസ്ബിഐ, റിലയന്‍സ്, സിപ്ല, എല്‍ആന്റ്ടി, ബിപിസിഎല്‍, ഒഎന്‍ജിസി, ഐടിസി,ഐസിഐസിഐ ബാങ്ക്,ഭാരതി എയര്‍ടെല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
Also read : യു.എ.ഇ. ജനതയുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവണ്‍മെന്റ് പദ്ധതികൾ അവതരിപ്പിച്ചു
ഇന്നലെ സെന്‍സെക്‌സ് 67.93 പോയന്റ് താഴ്ന്ന് 40,821.30ലും നിഫ്റ്റി 36.10 പോയന്റ് താഴ്ന്ന് 12037.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1403 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 166 ഓഹരികള്‍ക്ക് മാറ്റമില്ലാതെ നിന്നു.
Post Your Comments