തിരുവനന്തപുരം: ശബരിമലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണം ബിജെപിയും സിപിഎമ്മും അവരുടെ സർക്കാരുമാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയും സിപിഎമ്മും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചതെന്നും സമാധാനപരമായി ഈ മണ്ഡല- മകരവിളക്ക് സീസണ് കൊണ്ടുപോകാന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും ചെന്നിത്തല പറയുകയുണ്ടായി. സംഘപരിവാര്‍ ബന്ധമുള്ള തൃപ്തി ദേശായിയും സിപിഎം അനുഭാവിയായ ബിന്ദുവുമാണ് ഇത്തവണയും ശബരിമല കയറാൻ എത്തിയത്. സംസ്ഥാനത്തു വീണ്ടും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Post Your Comments