Latest NewsKeralaNews

ശ​​​ബ​​​രി​​​മ​​​ല​​​യിലെ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ക്ക് പിന്നിലെ കാ​​​ര​​​ണം ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മുമാണെന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കാ​​​ന്‍ കാ​​​ര​​​ണം ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും അവരുടെ സർക്കാരുമാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും വി​​​ഷ​​​യ​​​ത്തി​​​ല്‍ രാ​​​ഷ്ട്രീ​​​യ മു​​​ത​​​ലെ​​​ടു​​​പ്പി​​​നാ​​​ണ് ശ്ര​​​മി​​​ച്ചതെന്നും സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി ഈ ​​​മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് സീ​​​സ​​​ണ്‍ കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്ക​​​രു​​​തെ​​​ന്നും ചെന്നിത്തല പറയുകയുണ്ടായി. സം​​​ഘ​​​പ​​​രി​​​വാ​​​ര്‍ ബ​​​ന്ധ​​​മു​​​ള്ള തൃ​​​പ്തി ദേ​​​ശാ​​​യി​​​യും സി​​​പി​​​എം അ​​​നു​​​ഭാ​​​വി​​​യാ​​​യ ബി​​​ന്ദു​​​വു​​​മാ​​​ണ് ഇത്തവണയും ശബരിമല കയറാൻ എത്തിയത്. സം​​​സ്ഥാ​​​ന​​​ത്തു വീ​​​ണ്ടും സം​​​ഘ​​​ര്‍​​​ഷ​​​മു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ആരംഭിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button