KeralaLatest NewsIndia

തൃപ്തി ദേശായിക്കു പിന്നില്‍ തീവ്ര ഇടതു ഗ്രൂപ്പ് അജണ്ട എന്നു സംശയം

തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ വിഭാഗം തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് സംഘടനാ പ്രവര്‍ത്തകയായ ബിന്ദുവും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ഇന്നലെ അയ്യപ്പ ദര്‍ശനത്തിന് ശ്രമിച്ചതെന്നാണ് സൂചന.

പത്തനംതിട്ട: യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ മറപിടിച്ച്‌ തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും ശബരിമല തീര്‍ത്ഥാടനത്തിനു ശ്രമം നടത്തിയതിനു പിന്നില്‍ തീവ്ര ഇടതു ഗ്രൂപ്പുകളുടെ അജണ്ടയെന്ന് സംശയം. തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ വിഭാഗം തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് സംഘടനാ പ്രവര്‍ത്തകയായ ബിന്ദുവും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ഇന്നലെ അയ്യപ്പ ദര്‍ശനത്തിന് ശ്രമിച്ചതെന്നാണ് സൂചന.

ബിന്ദു അമ്മിണിക്ക് ഈ സംഘടനയുമായുള്ള ബന്ധമാണ് ഈ സംശയം ജനിപ്പിക്കാൻ കാരണം. പത്തനംതിട്ട പൂങ്കാവ് സ്വദേശിയും കോഴിക്കാേട്ട് നിയമ വിദ്യാര്‍ത്ഥിനിയുമായിരുന്ന ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് കോഴിക്കോട്ട് റെഡ് സ്റ്റാറിന്റെ പ്രധാന പ്രവര്‍ത്തകനാണ്. സംഘടനാ തീരുമാനത്തിന്റെ ഭാഗമായാണ് കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ബിന്ദു അമ്മിണിയും കനകദുര്‍ഗയും പൊലീസ് സംരക്ഷണയില്‍ രഹസ്യമായി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്.

ഇരുവരെയും അഭിനന്ദിച്ചും അഭിവാദ്യം ചെയ്തും റെഡ്ഫ്ളാഗ് രംഗത്തു വന്നിരുന്നു. കഴിഞ്ഞ തവണ പ്രതിഷേധം കാരണം മടങ്ങിപ്പോകേണ്ടിവന്ന തൃപ്തി ഇത്തവണ ബിന്ദു അമ്മിണിക്കൊപ്പമെത്തി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതത്രേ. ഇതനുസരിച്ചാണ് തൃപ്തിയെ സ്വീകരിക്കാന്‍ ബിന്ദു അമ്മിണി കൊച്ചിയിലെത്തിയത്. സർക്കാരിനെ പ്രതിസന്ധിയിലാക്കാനായിരുന്നു ഈ ഉദ്യമം എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button