Latest NewsNewsInternational

വൃദ്ധയുടെ മരണം അന്വേഷിച്ചെത്തിയ പൊലീസ് ഫ്രിഡ്ജില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം

വാഷിങ്ടണ്‍: വൃദ്ധയുടെ മരണം അന്വേഷിച്ചെത്തിയ പൊലീസ് ഫ്രിഡ്ജില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം . അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപത്തഞ്ചുകാരി ജീനി സോറൂണ്‍ മാത്തേഴ്സിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫ്രിഡ്ജില്‍ നിന്നും 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതശരീരം ഭര്‍ത്താവ് പോള്‍ എഡ്വേര്‍ഡ് മാത്തേഴ്സിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് 11 കൊല്ലത്തോളം പഴക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.

Read Also : യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍

പോളിനെ അവസാനമായി കണ്ട ദിവസത്തെ കുറിച്ച് അയല്‍വാസികളോട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ പോലീസ് എത്തിയത്. പോളിന്റെ മരണത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടോയെന്ന കാര്യം അവ്യക്തമാണെന്ന് പോലീസ് പറയുന്നു. ഫ്രീസറില്‍ സൂക്ഷിച്ചിരുന്നതിനാല്‍ മൃതദേഹത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കുക പ്രയാസകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീനിയെ മരിച്ച നിലയില്‍ ഇവരുടെ വസതിയിലെ കിടപ്പുമുറിയില്‍ കണ്ടത്. രണ്ടാഴ്ചയായി ജീനിയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്നവര്‍ അന്വേഷിച്ചെത്തിയിരുന്നു. ജീനിയുടെ മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button