ന്യൂഡല്‍ഹി: ശിവസേന മതാധിഷ്‌ഠിത പാര്‍ട്ടിയല്ലെന്നും മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ രൂപീകരിച്ച കക്ഷിയെ വഴിതെറ്റിച്ചത് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണെന്നും എന്‍.സി.പി. നേതാവ് നവാബ് മാലിക്. “ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശിവാജി മഹാരാജാവിന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും”- അദ്ദേഹം വ്യക്‌തമാക്കി.
മഹാസഖ്യ സര്‍ക്കാരിന്റെ ഭാവിയെ സംബന്ധിച്ച് ബി.ജെ.പി. ആശങ്കപ്പെടുന്നത് പരിഹാസ്യമാണ്. ഈ സര്‍ക്കാര്‍ ജാതി-മത-ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങളെ പരിഗണിക്കുമെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് മാലിക് ശിവസേനയെ പുകഴ്‌ത്തി രംഗത്തുവന്നത്.
Post Your Comments