കണ്ണൂർ : കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷ വിധിച്ച് എൻഐഎ കോടതി. കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കും തടവും പിഴയും വിധിച്ചു. ഒന്നാം പ്രതി തലശ്ശേരി സ്വദേശി മൻസീദിന് 14 വർഷം തടവും പിഴയും , രണ്ടാം പ്രതി തൃശൂർ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വർഷം തടവും പിഴയും, മൂന്നാം പ്രതി റാഷിദ് അലിക്ക് 7 വർഷം തടവും പിഴയുമാണ് വിധിച്ചത്. ആദ്യ പ്രതികൾക്ക് തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെന്ന് കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷന് പ്രതികളുടെ ഐ എസ് ബന്ധം സ്ഥാപിക്കാനായില്ലെങ്കിലും പ്രതികൾ തീവ്രവാദ പ്രചരണം നടത്തിയെന്നും യുഎപി എയുടെ വിവിധ വകുപ്പുകൾ നിലനിൾക്കുമെന്നും കോടതി കണ്ടെത്തി. അറസ്റ്റിലായ എട്ടുപേര്‍ക്കെതിരേയും യുഎപിഎ ചുമത്തിയങ്കിലും ആറുപേര്‍ക്കെതിരേ മാത്രമേ കുറ്റം തെളിയിക്കാൻ സാധിച്ചൊള്ളു. കേസില്‍ ഒരാള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും അവിടെ കൊല്ലപ്പെട്ടു എന്നും വിവരമുണ്ട്. മുഹമ്മദ് ഫയാസ് എന്നയാൾ മാപ്പു സാക്ഷിയായി.
2016 ഒക്‌ടോബറില്‍ ഇവര്‍ കനകമലയില്‍ യോഗം ചേര്‍ന്ന് ആക്രമണത്തിന് ഐഎസുമായി പദ്ധതി തയ്യാറാക്കിയെന്നാണ് 2017 മാര്‍ച്ചില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കനകമലയിലെ കെട്ടിടത്തില്‍ യോഗം ചേരുന്നതിനിടെയാണ് സംഘത്തെ എന്‍ഐഎ വളഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മദ്ധ്യപ്രദേശ് മുതല്‍ ഈ സംഘത്തെ ടവര്‍ ലൊക്കേറ്റ് ചെയ്ത് എന്‍ഐഎ സംഘം പിന്തുടർന്നു.കേരളത്തിലെത്തിയ സംഘം എറണാകുളം, വടകര, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയതായി വിവരം ലഭിച്ചതോടെ എൻഐഎ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലയിലെ ചൊക്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിൽ സംഘത്തെ കണ്ടെത്തുകയായിരുന്നു
Post Your Comments