തൊടുപുഴ: ജില്ലയിലെ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തസ്തികകളില്‍ പ്രതിദിന വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം), മെഡിക്കല്‍ ഓഫീസര്‍ (വിഷ ആയുര്‍വ്വേദം), മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) എന്നീ തസ്തികകളില്‍ നവംബര്‍ 28ന് രാവിലെ 10നും ഫാര്‍മസിസ്റ്റ് തസ്തികയില്‍ 29ന് രാവിലെ 10നും ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി/മതം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318.
Post Your Comments