Latest NewsNewsIndia

മകന്‍ മുത്തലാഖ് ചൊല്ലിയതിനു പിന്നാലെ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു

ജയ്പൂര്‍: മകന്‍ മുത്തലാഖ് ചൊല്ലിയതിനു പിന്നാലെ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു. രാജസ്ഥാനിലാണ് മന;സാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവം നടന്നത്. ചൊപാങ്കി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അല്‍വാറിലാണ് സംഭവം. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി.

Read Also : ജീവനാംശം പോലും നല്‍കാതെ ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടു മുത്തലാഖ് ചൊല്ലി ;കോഴിക്കോട് സ്വദേശിക്കെതിരെ മുത്തലാഖ് കേസ്

നവംബര്‍ 22നാണ് ഭര്‍ത്താവ് തന്നെ മുത്വലാഖ് ചൊല്ലിയതെന്നും ഇതേ ദിവസം രാത്രി ഭര്‍ത്താവിന്റെ പിതാവ് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരിക്കുകയാണ്. പരിശോധന ഫലം വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും മുത്വലാഖ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്ത് പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി കുംവത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button