Latest NewsUAENewsGulf

ഡേറ്റിംഗ് ആപ്പിലൂടെ സ്ത്രീകളെ വലയില്‍ വീഴ്ത്തി പീഡനം ഹോബിയാക്കിയ വിദേശ പൗരന് ശിക്ഷ വിധിച്ച് കോടതി

ദുബായ് : ഡേറ്റിംഗ് ആപ്പിലൂടെ സ്ത്രീകളെ വലയില്‍ വീഴ്ത്തി പീഡനം ഹോബിയാക്കിയ വിദേശ പൗരന് ശിക്ഷ വിധിച്ച് കോടതി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് അഞ്ചു തവണ പീഡിപ്പിച്ച കേസിലാണ് 32 വയസ്സുള്ള നൈജീരിയന്‍ യുവാവിന് ശിക്ഷ വിധിച്ചത്. ആറു മാസം തടവും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനുമാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ 53 വയസ്സുള്ള സെര്‍ബിയന്‍ സ്ത്രീയെ 20 തവണ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ഇയാളെ ഒരു വര്‍ഷം തടവിനും നാടുകടത്താനും ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 33 വയസ്സുള്ള ഉക്രയിന്‍ സ്വദേശിയായ യുവതിയെ അഞ്ചു തവണ പീഡിപ്പിച്ചെന്ന കേസ്.

Read Also : ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട വീട്ടമ്മയുമായുള്ള ചാറ്റിങ് പരസ്യപ്പെടുത്തിയതായി സംശയം; മറ്റൊരു പെൺകുട്ടിയെ കാണിച്ച് യുവാവിന് കെണിയൊരുക്കി യുവതി, ഒടുവിൽ സംഭവിച്ചത്

ജനുവരിയില്‍ ഒരാഴ്ചയ്ക്കിടെയാണ് പ്രതി രണ്ടു കുറ്റകൃത്യങ്ങളും ചെയ്തത് എന്നാണ് കോടതി രേഖകള്‍. ഒരേ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചായിരുന്നു യുവതികളെ വശീകരിച്ച് അപാര്‍ട്ട്‌മെന്റില്‍ കൊണ്ടുവന്നത്. ഒരു കഫേയില്‍ വച്ച് കാണാമെന്നായിരുന്നു പ്രതി പറഞ്ഞത്, പിന്നീട് അത് അയാളുടെ അപാര്‍ട്ട്‌മെന്റിലേക്ക് ആക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. രണ്ടു യുവതികളും തമ്മില്‍ ബന്ധമൊന്നും ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button