ജിദ്ദ: പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ച സ്ക്രീനുകളിലെ ഇന്ധന വിലയുടെ കൃതൃത ഉറപ്പുവരുത്താന്‍ പമ്പുകളിൽ വ്യാപക പരിശോധന. രാജ്യത്തെ വിവിധ മേഖലകളിലെ 463 പെട്രോള്‍ പമ്പുകളിലാണ് രണ്ട് ദിവസത്തിനുള്ളിൽ പരിശോധന നടത്തിയത്. ഇന്ധനവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ അറിയാനാണ് പമ്പുകളിൽ ഡിജിറ്റല്‍ സ്ക്രീനുകൾ സ്ഥാപിക്കണമെന്ന് നിർദേശിച്ചത്. സ്ക്രീനില്‍ കാണിച്ച വിലയെക്കാള്‍ കൂടുതല്‍ കാശ് ഈടാക്കുന്ന പമ്പുകൾ ശ്രദ്ധയില്‍പെട്ടാല്‍ വിവരമറിയിക്കണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.സ്ക്രീന്‍ സ്ഥാപിക്കാത്ത പമ്പുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചുവരുകയാണ്.
Post Your Comments