ന്യൂഡല്‍ഹി: ശിവസേന ബി.ജെ.പിയെ അല്ല മറിച്ച് മഹാരാഷ്ട്രയുടെ ജനവിധിയെയാണ് അപമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സഖ്യം തെറ്റിച്ചുകൊണ്ട് എം.എല്‍.എമാരെ ക്യാമ്പില്‍ പാര്‍പ്പിച്ചവരാണ് ഇപ്പോള്‍ ബി.ജെ.പിയെ കുറ്റം പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആദര്‍ശത്തെ കാറ്റില്‍പറത്തി, മൂല്യങ്ങളെ തകര്‍ത്ത് മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പദത്തിനുള്ള അതിമോഹത്തിന് പകരമായല്ലെ പിന്തുണ നല്‍കുന്നത്.? മുഖ്യമന്ത്രി തങ്ങളുടേതാകുമെന്ന് പ്രഖ്യാപിച്ച് ശിവസേനയുടെ പിന്തുണ വാങ്ങണമെന്ന് താന്‍ ശരത് പവാറിനോടും സോണിയാഗാന്ധിയോടും ആവശ്യപ്പെടുകയാണ്. നൂറ് സീറ്റുകളുള്ള കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം 56 സീറ്റുകളുള്ള പാര്‍ട്ടിക്കാണ് മുഖ്യമന്ത്രി പദവി നല്‍കുന്നതെന്നും അത് കുതിരക്കച്ചവടമാണെന്നും അമിത് ഷാ ആരോപിച്ചു.
‘മുഖ്യമന്ത്രിപദവി സംബന്ധിച്ച് ശിവസേനക്ക് യാതൊരു ഉറപ്പും നല്‍കിയിരുന്നില്ലെന്ന് ഞാന്‍ വീണ്ടും വ്യക്തമാക്കുന്നു. ആദിത്യ താക്കറെയോ ഉദ്ധവ് താക്കറെയോ ഞങ്ങളോടൊപ്പം സ്റ്റേജ് പങ്കിടാറുള്ള യോഗങ്ങളില്‍ പോലും ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാവുമെന്നായിരുന്നു ഞങ്ങള്‍ പറയാറുണ്ടായിരുന്നത്. എന്തുകൊണ്ട് അദ്ദേഹം പ്രതിഷേധിച്ചില്ല.? ” അമിത് ഷാ ട്വീറ്റ് ചെയ്തു.
Post Your Comments