Latest NewsIndiaNews

പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു

ഭുവനേശ്വര്‍: പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ. ഒഡീഷയിലെ ഘട്ടക്കിലാണ് സംഭവം. പ്രണയം നിരസിച്ചതിനെത്തുടര്‍ന്നാണ് യുവതി ആസിഡ് ആക്രമണം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ജഗത്ത്പൂര്‍ സ്വദേശിയായ അലേഖ് ബാരിക്ക് എന്ന യുവാവിന്റെ നേര്‍ക്കാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. യുവാവിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Read also: ആസിഡ് ആക്രമണം: ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു; പിന്നീട് സംഭവിച്ചത്

പെണ്‍കുട്ടിക്ക് തന്നോട് പ്രണയമായിരുന്നുവെന്നും എന്നാല്‍ തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അതേസമയം, ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് ഘട്ടക്ക് ഡിസിപി അഖിലേശ്വര്‍ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button