Latest NewsNewsIndia

ഭർത്താവിനെ തേടിയെത്തിയ കാമുകിയെക്കൊണ്ട് ഭർത്താവിനെ വിവാഹം കഴിപ്പിച്ച് ഒരു ഭാര്യ; സംഭവം ഇങ്ങനെ

ഒഡീഷ: ഭർത്താവിന്റെയും അയാളുടെ കാമുകിയുടെയും വിവാഹം നടത്തികൊടുത്ത ഒരു യുവതിയെ പറ്റിയുള്ള വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒഡീഷയിലെ മാൽക്കൻഗിരി സ്വദേശിനി ഗായത്രി കബസിയാണ് ഭർത്താവ് രാമ കബസിയുടെയും കാമുകി ഐത മഡകമിയുടെയും വിവാഹം നടത്തിക്കൊടുത്തത്. രാമയെ കാണാതെ തേടി എത്തിയപ്പോഴാണ് ഇയാൾ വിവാഹിതനും നാലു കുട്ടികളുടെ അച്ഛനും ആണെന്ന് ഐത അറിഞ്ഞത്. ഭർത്താവിന് കാമുകി ഉണ്ടെന്നറിഞ്ഞ് ഗായത്രി‍യ്ക്കും അതൊരു ഞെട്ടൽ ആയിരുന്നു.

Read also: ആഡംബര ജീവിതത്തിനായി ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം അറസ്റ്റില്‍

രാമ കബസിനെതിരെ വഞ്ചനാ കുറ്റത്തിനു കേസ് കൊടുക്കാനായിരുന്നു കാമുകിയുടെ തീരുമാനം. എന്നാൽ, ഭർത്താവിന് ഐതയെ വിവാഹം കഴിക്കാൻ ഗായത്രി അനുവാദം നൽകുകയും സിദ്ധേശ്വർ ക്ഷേത്രത്തിൽവച്ച് വിവാഹം നടത്തിക്കൊടുക്കുകയുമായിരുന്നു. ഐതയെ ഒപ്പം താമസിപ്പിക്കാനും ഗായത്രി അനുവാദം നൽകി. ഐത പരാതി നൽകിയാൽ രാമ ജയിലിൽ പോകേണ്ടി വരുമോ എന്ന ഭയമാണ് വിവാഹത്തിന് സമ്മതിക്കാൻ ഗായത്രിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button