കൊച്ചി: ശബരിമല സന്ദര്‍ശനത്തിനായി എത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ നടത്തിയ കുരമുളക് സ്പ്രേ പ്രയോഗത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. അവിടെ നടന്നത് സ്ത്രീകള്‍ക്കെതിരെ നടന്ന ക്രിമിനല്‍ കുറ്റമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. വിലകുറഞ്ഞ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ശബരിമലയെ കലാപഭൂമിയാക്കാനാണ് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയെ അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
Read Also : ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ തളിച്ച ആൾ അറസ്റ്റിൽ, ബിന്ദുവിനെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെല്‍പ്പ്് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് കുരുമുളക് സ്പ്രേ മുഖത്തടിച്ചിരുന്നു. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകു സ്പ്രേ അടിച്ചതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
Post Your Comments