KeralaLatest NewsNews

ഷെയ്നെ തമിഴ്സിനിമയില്‍ നിന്നും ഒഴിവാക്കിയതായി സൂചന: ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഷെയ്ന്‍ മുങ്ങി

കൊച്ചി•ഷെയ്ന്‍ നിഗത്തിന്റെ നിസഹകരണം മൂലം രണ്ട് മലയാള സിനിമകളുടെ ചിത്രീകരണം മുടങ്ങിയതോടെ താരത്തിനെതിരെ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. വിഷയം ചര്‍ച്ച ചെയ്യാന്‍ ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കൊച്ചിയില്‍ യോഗം ചേരും. ഷെയ്ന് വിലക്ക് ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

ഇതിനിടെ ഷെയ്‌നെ നായകനാക്കി തീരുമാനിച്ചിരുന്ന തമിഴ് സിനിമയില്‍ നിന്ന് താരത്തെ ഒഴിവാക്കിയതായാണ് വിവരം. വിഷയം നിര്‍മ്മാതാക്കളുടെ സംഘടന സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറുമായും ചര്‍ച്ച ചെയ്തതിനെത്തുര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. വെയില്‍, കുര്‍ബാനി എന്നീ സിനിമകളിലാണ് ഷെയ്ന്‍ മലയാളത്തില്‍ ചെയ്തു കൊണ്ടിരുന്നത്. ഷെയ്ന്‍ സഹകരിക്കാത്തതോടെ രണ്ട് ചിത്രങ്ങളും പൂര്‍ത്തിയാക്കാനായിട്ടില്ല.

സിനിമയെ തകര്‍ക്കുന്ന തരത്തില്‍ വൈരാഗ്യ ബുദ്ധിയോടെയുള്ള നടപടികള്‍ ഒരു നടന്റെ ഭാഗത്തു നിന്നുണ്ടാവുന്നത് ആദ്യമായിട്ടാണെന്നും കര്‍ശന നടപടി തന്നെയുണ്ടാവുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത് അറിയിച്ചു.

അതേസമയം, മുടി മുറിയ്ക്കല്‍ വിവാദത്തെത്തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഷെയ്ന്‍ അപ്രത്യക്ഷനായി. ഷെയ്നിന്‍റെ അക്കൌണ്ട് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button