വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെ തുടർന്നാണ് വൻ വിമർശനങ്ങളാണ് സെലക്ടർമാർ ഏറ്റുവാങ്ങിയത്. ഹര്‍ഭജന്‍ സിങ് അടക്കമുള്ള മുന്‍ താരങ്ങളും സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറിയ്ക്ക് പുറകെയാണ് സഞ്ജു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ടീമിലെത്തിയത്. എന്നാല്‍ വിരാട് കോഹ്ലി തിരിച്ചെത്തിയതോടെ സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
അതേസമയം സഞ്ജു സാംസണെ വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചുവിളിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എക്സ്ട്രാ മെമ്പറെന്ന നിലയിലാണ് സഞ്ജു സാംസണെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലേക്ക് പരിഗണിക്കുന്നതെന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ടീമില്‍ തിരിച്ചെത്തിയാലും ആദ്യ ഇലവനില്‍ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.
Post Your Comments