കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍ . ഗൂഢാലോചനക്കാര്‍ ആക്ടിവിസ്റ്റുകളായ തൃപ്തിയും ബിന്ദുവും. ഇവര്‍ ഭക്തി കൊണ്ട് വരുന്നതല്ലെന്നും ആചാരലംഘനമാണ് ഇവരുടെ ഉദ്ദേശ്യമെന്നും രാഹുല്‍ പറഞ്ഞു. പൊലീസോ ബന്ധപ്പെട്ടവരോ തൃപ്തിയുടേയോ, ബിന്ദവിന്റേയോ ശബരിമല ദര്‍ശനം അറിഞ്ഞിട്ടില്ല, എന്നാല്‍ കുറച്ചുപേര്‍ മാത്രം എങ്ങിനെയറിഞ്ഞുവെന്നും, ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്.
ഇവരുടെ വരവില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെത് രാഷ്ട്രീയരോപണം മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.
ബിന്ദു അമ്മിണി ഒരു വലതുപക്ഷ രാഷ്ട്രീയക്കാരിയല്ല. അവര്‍ നക്സല്‍ സ്വഭാവമുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചവരാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഇരുവരും തമ്മിലുളള ഗൂഢാലോചനയാവാമെന്നും രാഹുല്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ബിന്ദു അമ്മിണിയെ കുരുമുളക് സ്്രേപ പ്രയോഗം നടത്തിയത് അംഗീകരിക്കാനാവില്ല. ഇത്തരം ആക്രമണങ്ങള്‍ സുപ്രീം കോടതിയില്‍ ദോഷകരമാകാനെ വഴിവെക്കുകയുള്ളുവെന്ന് രാഹുല്‍ പറഞ്ഞു.
തൃപ്തി ദേശായിയും ബിന്ദു അമ്മിണിയുമടക്കം ഏഴംഗസംഘമാണ് ശബരിമലദര്‍ശനത്തിനായി ഇന്ന് രാവിലെ എത്തിയത്. തൃപ്തിയുടെ സംഘത്തില്‍ അഞ്ച് മഹാരാഷ്ട്ര സ്വദേശിനികളും ഒരു ഉത്തര്‍പ്രദേശുകാരിയുമാണ് ഉണ്ടായിരുന്നത്.
Post Your Comments