Latest NewsLife Style

ഗര്‍ഭകാലത്തെ പ്രമേഹവും ചികിത്സയും 

ആരോഗ്യമുള്ള കുഞ്ഞിന്റെ ആരോഗ്യമുള്ള അമ്മ എന്ന സ്വപ്നത്തിന് മങ്ങലേല്‍പ്പിക്കുന്ന പ്രശ്നമാണ് ഗര്‍ഭകാലത്തെ പ്രമേഹം. ഗര്‍ഭകാലത്ത് മാത്രം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിനില്‍ക്കുന്ന ഒരവസ്ഥയാണിത്. കേരളത്തില്‍ ഏകദേശം പത്തു ശതമാനത്തോളം ഗര്‍ഭിണികളില്‍ ഈ രോഗം കണ്ടുവരുന്നു.

അമിതവണ്ണം, കുടുംബപാരമ്ബര്യം, ഉയര്‍ന്ന രക്തസമ്മര്‍ദം, മുന്‍പ് അംഗവൈകല്യമുള്ള കുഞ്ഞുണ്ടായവര്‍, തുടരെ ഗര്‍ഭം അലസുന്നവര്‍, 35 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ തുടങ്ങിയവരില്‍ പ്രമേഹസാധ്യത കൂടുതലാണ്. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഇല്ലാത്തവരിലും ഗര്‍ഭകാല പ്രമേഹം അധികമായി കണ്ടുവരുന്നു.

നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം പല പ്രശ്നങ്ങള്‍ക്കും വഴിവെക്കാം.ആഹാരനിയന്ത്രണമാണ് ആദ്യപടി. ഭക്ഷണം ചെറിയ ഇടവേളകളില്‍ കഴിക്കുന്നതാണ് നല്ലത്. 67 പ്രാവശ്യം ആഹാരം കഴിക്കണം. പ്രധാന ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്.

രാവിലെ രണ്ടു മണിക്കൂര്‍ ഇടവിട്ട് ആഹാരം കഴിക്കുക. ഇതുമൂലം ഭക്ഷണത്തിനുശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി ഉയരുന്നത് തടയാനാവും. നടത്തംപോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുകവഴി രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനുമാവും.

ഒന്നുരണ്ടാഴ്ച ഭക്ഷണനിയന്ത്രണത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഭക്ഷണത്തിനു മുന്‍പ് 90ാം, ഭക്ഷണത്തിനുശേഷം 120ാം എന്ന അളവില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍, ഇന്‍സുലിന്‍ കുത്തിവെപ്പ് തീര്‍ച്ചയായും എടുക്കേണ്ടതാണ്. ഗര്‍ഭകാലത്ത് സുരക്ഷിതമായി എടുക്കാവുന്ന ഒന്നാണ് ഇന്‍സുലിന്‍ കുത്തിവെപ്പ്. രക്തത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് നിത്യേന രണ്ടോ മൂന്നോ പ്രാവശ്യം കുത്തിവെപ്പ് എടുക്കേണ്ടതായിവരും. ആഹാരത്തിനു മുന്‍പ് വേണം കുത്തിവെപ്പ് എടുക്കാന്‍.

തുടക്കത്തില്‍ നിത്യേന മൂന്നു പ്രാവശ്യമെങ്കിലും രക്തപരിശോധന നടത്തി കുത്തിവെപ്പിന്റെ തോത് ക്രമീകരിക്കേണ്ടതായി വരും. അതിനു നിവൃത്തിയില്ലാത്തവര്‍ രണ്ടു ദിവസത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തേണ്ടതാണ്.

പ്രസവസമയത്തും അതിനു ശേഷവും ഗര്‍ഭിണിയായ അമ്മയ്ക്കും നവജാത ശിശുവിനും പ്രത്യേകമായ വിദഗ്ധ ചികിത്സയും പരിചരണവും അത്യാവശ്യമാണ്. പ്രസവിച്ച ഉടനെ മുലയൂട്ടുന്നത് നവജാത ശിശുവിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞുപോകാതിരിക്കാനുള്ള ഏറ്റവും നല്ല മുന്‍കരുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button