കൊച്ചി: ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ കുരുമുളക് സ്പ്രേ ആക്രമണം. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി. അതേസമയം സ്പ്രേ എറിഞ്ഞ എ എച് പി പ്രവർത്തകൻ ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു.
ബിന്ദു അമ്മിണിയുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്തു, പോലീസ് നോക്കി നിന്നെന്ന് ബിന്ദു
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. യുവതികള്‍ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാരിലൊരാള്‍ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞു.
എന്നാൽ അത് തങ്ങളുടെ കൂട്ടത്തിൽ ഉള്ള ആളല്ല എന്നും മറ്റൊരു സംഘടനയുടെ പ്രവർത്തകനാണെന്നും സിജി രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.തൃപ്തിദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസിലുണ്ടെന്നാണ് സൂചന. ശബരിമലയിലേക്ക് പുറപ്പെട്ട സംഘത്തെ പൊലീസ് കൊച്ചിയിലെത്തിച്ചുവെന്നാണ് വിവരം.
Post Your Comments