തിരുവനന്തപുരം : ബിന്ദു അമ്മിണി സംസ്ഥാനത്തെ ഒരു മന്ത്രിയുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന ചോദ്യം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല സന്ദര്‍ശനത്തിനായി യുവതികള്‍ എത്തിയതിനു പിന്നില്‍ സിപിഎമ്മും ആര്‍എസ്എസും ആണെന്നും അദ്ദേഹം ആരോപിച്ചു.
read also : ശബരിമല : ദേവസ്വം മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിന്ദു അമ്മിണി
ശബരിമലയിലേക്ക് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ യുവതികള്‍ സന്ദര്‍ശനത്തിന് എത്തിയത് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃപ്തി ദേശായിയുടെ ചരിത്രം പരിശോധിക്കണം .കഴിഞ്ഞകാല നിലപാടുകളും രാഷ്ട്രീയ ബന്ധവും പരിശോധിക്കണം. ആക്റ്റിവിസം നടത്താനാണെങ്കില്‍ മറ്റെന്തെല്ലാം വേദികളുണ്ടായിട്ടും ശബരിമലയില്‍ പോയി നാടകം നടത്തേണ്ട കാര്യം ഇല്ല. സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമമെന്നും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.
Post Your Comments