KeralaLatest NewsNews

മല കയറാന്‍ സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ രേഖാ മൂലം എഴുതി തരണമെന്ന് തൃപ്തി ദേശായി : നിയമോപദേശം തേടി പൊലീസ് : തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് സൂചന

കൊച്ചി: ശബരിമല ദര്‍ശനത്തിന് മല കയറാന്‍ സംരക്ഷണം നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ രേഖാ മൂലം എഴുതി തരണമെന്ന് തൃപ്തി ദേശായി. ഒടുവില്‍ വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടി . ശബരിമലയില്‍ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനല്‍കിയാല്‍ തങ്ങള്‍ മടങ്ങിപ്പോകാമെന്നും തൃപ്തി ദേശായി പോലീസിനെ അറിയിച്ചു. ഇതോടെയാണ് വിഷയത്തില്‍ നിയമോപദേശം തേടാന്‍ പൊലീസ് നിര്‍ബന്ധിതരായത്.

Read Also : ശബരിമല ചവിട്ടില്ല…തൃപ്തി ദേശായിയും സംഘവും മടങ്ങുന്നു : മല ചവിട്ടാതെ തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും മടക്കം ഇത് രണ്ടാം തവണ : പൊലീസിന് എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണിയുടെ ഭീഷണി

തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തിദേശായിക്ക് നല്‍കും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇക്കാര്യം തൃപ്തി ദേശായിയെ അറിയിക്കുകയും ചെയ്തു. തിരികെ മടങ്ങാന്‍ വിമാനത്താവളത്തിലെത്തിക്കാന്‍ സംരക്ഷണം നല്‍കാമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button