![](/wp-content/uploads/2019/11/collapse.jpg)
കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണത്തിലിരുന്ന കാന്‍സര്‍ സെന്‍റര്‍ കെട്ടിട്ടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നു വീണു. കെട്ടിട്ടത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞു വീണത്.വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. എന്നാല്‍ വിവരം പുറത്ത് അറിഞ്ഞിരുന്നില്ല.അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കളമശ്ശേരി മെഡി.കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇവരെല്ലാം നിര്‍മ്മാണ തൊഴിലാളികളാണ്.അതേ സമയം അപകടം പുറത്തറിയാതിരിക്കാന്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ കരാറുകാരന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. സംഭവം നടന്ന ഉടനെ ഈ പ്രദേശത്തെ ലൈറ്റ് ഓഫ് ചെയ്ത് തകര്‍ന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ശ്രമിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. തകര്‍ന്നഭാഗങ്ങള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്നും നാട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കലക്ടറേയും പൊലീസിനെയും വിവരമറിയിച്ചതും നാട്ടുകാരാണ്. നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ഇവിടം സന്ദര്‍ശിച്ച് നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം അഞ്ചിനു സമര്‍പ്പിച്ചിരുന്നു. 2020 ജൂലൈ 31 ന് മുന്‍പു നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണു സര്‍ക്കാര്‍ കരാറുകാരനു നിര്‍ദേശം നല്‍കിയിട്ടുള്ളത്. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്
Post Your Comments