ന്യൂ ഡൽഹി : അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് ഭീകരരിൽ ഇന്ത്യക്കാരുമുണ്ടെന്ന വാർത്തയിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിന്നുള്ള ഭീകരർ കീഴടങ്ങിയതായി വിവരമില്ലെന്നും അഫ്ഗാനിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരമൊന്നും നല്കിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാസേനയ്ക്ക് മുമ്പാകെ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ ഭീകരവാദികളും കുടുംബങ്ങളും കീഴടങ്ങിയെന്ന വാർത്തയാണ് പുറത്ത് വന്നത്. കീഴടങ്ങിയ 900 പേരടങ്ങുന്ന സംഘത്തിൽ 10 ഇന്ത്യക്കാരുണ്ടെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തത്.ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്.
Also read : ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ഇന്ത്യയിൽ നിന്ന് ഐഎസ്സിൽ ചേരാൻ പോയ മലയാളികളാണ് ഇതിൽ ഭൂരിഭാഗവും എന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു. മലയാളികൾ എത്ര പേരാണെന്ന് വ്യക്തമല്ല. ഈ പത്ത് പേരെയും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് മാറ്റിയതായാണ് സൂചന. അഫ്ഗാൻ ദേശീയ സുരക്ഷാ ഏജൻസിയും, ഇന്‍റലിജൻസ് ഏജൻസികളും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു. ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ പ്രക്രിയ അവസാനിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ തരാനാകൂവെന്ന് ഒരു അഫ്ഗാൻ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
നവംബർ 12-ന് അഫ്ഗാൻ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടർന്നായിരുന്നു കീഴടങ്ങൽ. ഓപ്പറേഷൻ തുടങ്ങി മണിക്കൂറുകൾക്കകം 93 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചു. എല്ലാവരും ആയുധം വച്ച് കീഴടങ്ങി.ഇതിൽ 13 പാക് പൗരൻമാരുമുണ്ടായിരുന്നു.
Post Your Comments