ന്യൂ ഡൽഹി : ഭരണഘടനാ ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ന് ഭരണഘടനാ ദിനമാണ് രാജ്യത്ത് അധികാരത്തിലിരിക്കുന്ന ആളുകൾ ഭരണഘടനയുടെ മൂല്യങ്ങളെ ചതിയിൽപ്പെടുത്താനും ജനാധിപത്യത്തിൽ ജനങ്ങളെ ശക്തികളെ ദുർബലപ്പെടുത്താനും ശ്രമിക്കുകയാണ് ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങൾക്കനുസൃതമായി നിലകൊള്ളാൻ ആളുകൾ ശപഥം ചെയ്യണമെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
आज संविधान दिवस है और सत्ता में बैठे लोग संविधान के मूल्यों को दरकिनार करने और लोकतंत्र में जनता की ताकत कमजोर करके पैसातंत्र को बढ़ावा देने का प्रयास कर रहे हैं। pic.twitter.com/3NM3sK4jp9
— Priyanka Gandhi Vadra (@priyankagandhi) November 26, 2019
അതേസമയം ഇന്ന് പാർലമെന്റിലെ അംബേദ്‌കർ പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്കൊപ്പം ഇടതുപക്ഷവും പ്രതിഷേധത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ അട്ടിമറി നീക്കം ഉന്നയിച്ച് ഇന്ന് നടക്കുന്ന ഭരണഘടനയുടെ എഴുപതാം വാര്‍ഷിക ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇരു സഭകളും ഒരുമിച്ച് ചേര്‍ന്നാണ് ഭരണഘടനയുടെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്നത്.
Also read : മഹാരാഷ്ട്ര : രാജി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്
1949 നവംബർ 26ന് ഭരണഘടനാ നിർമാണസഭ അംഗീകരിച്ച ഭരണഘടന 1950 ജനുവരി ഇരുപത്തി ആറിനാണ് നിലവിൽ വന്നത്.2015 മുതലാണ് നവംബർ ഇരുപത്തി ആറ് ഭരണഘടനാ ദിനമായി ആചരിക്കാൻ ആരംഭിച്ചത്.
Post Your Comments