തിരുവനന്തപുരം : 14 വര്‍ഷം മുമ്പ് കേരളം വിട്ട കൊക്കകോള കമ്പനി വീണ്ടും കേരളത്തിലേയ്ക്ക് എത്താന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനി കേരളത്തിലേക്ക് തിരിച്ചെത്തുന്നു. പെരുമാട്ടി ഗ്രാമപഞ്ചായിത്തിലെ പ്ലാച്ചിമടയില്‍ തിരിച്ചെത്താന്‍ കമ്പനി നീക്കം നടത്തുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read Also : ഒടുവില്‍ കൊക്കകോള പ്ലാച്ചിമടയില്‍ നിന്നും പിന്മാറി: കമ്പനി അടച്ചു
പ്രമുഖ മാഗസിന്റെ എഡിറ്റര്‍ നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം പറയുന്നത്. പ്ലാച്ചിമടയില്‍ കമ്പനിക്കുള്ള 34 ഏക്കറില്‍ ആണ് പുതിയ പദ്ധതി തുടങ്ങാന്‍ ശ്രമിക്കുന്നത്. 2000ലാണ് എച്ച് സി സി ബി (ഹിന്ദുസ്ഥാന്‍ കൊക്ക കോളാ ബീവറേജസ്)ക്ക് ബോട്ട്ലിംഗ് പ്ലാന്റ് തുടങ്ങാന്‍ പെരുമാട്ടി പഞ്ചായത്ത് അനുമതി നല്‍കിയത്.
ജലം മലിനമാക്കുന്നുവെന്നും പ്രദേശത്തെ ഭൂഗര്‍ഭജലം കമ്ബനി ഊറ്റിയെടുക്കുന്നുവെന്നും ആരോപിച്ച് പ്രദേശത്തെ ജനങ്ങള്‍ സമരം ആരംഭിച്ചതോടെയാണ് 2005 മുതല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
Post Your Comments