ഇടുക്കി : മൂന്നാറിലെത്തുന്നവര്‍ക്ക് ഇനി മുതല്‍ ഈ മലനിരകളും കാണാം. മീശപ്പുലി മാത്രമല്ല, സമുദ്രനിരപ്പില്‍ നിന്നും 7300 അടി ഉയരമുള്ള ചൊക്രമുടിയും. കഴിഞ്ഞ ദിവസം വരെ ചൊക്രമുടിയില്‍ കയറാന്‍ വനം വകുപ്പ് അനുമതി നല്‍കിയിരുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഇന്ന് മുതല്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ചൊക്രമുടി കണ്ടു മടങ്ങാം.
തദ്ദേശീയര്‍ക്ക് 400 രൂപയും വിദേശികള്‍ക്ക് 600 രൂപയുമാണ് മലനടന്നു കാണാന്‍ അധികൃതര്‍ ഈടാക്കുന്നത്. ദേവികുളം ഗ്യാപ് റോഡിനു സമീപത്തെ താല്‍ക്കാലിക ട്രക്കിംഗ് ഓഫീസില്‍ എത്തിയാല്‍ അനുമതി ലഭിക്കും. ബൈസന്‍വാലി , ചിന്നക്കനാല്‍, ദേവികുളം മേഘലകളുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളാണിത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന ഗ്യാപ് റോഡില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കാല്‍നടയായി മല കയറിയാല്‍ ചൊക്രമുടിയിലെത്താം.
താഴ്വാരങ്ങളിലെ തേയില തോട്ടങ്ങളും, മൂന്നാര്‍, പൊന്‍മുടി, ആനിയിറങ്ങല്‍, മതികെട്ടാന്‍ ചോല ദേശീയോദ്യാനം, മണി തുക്കാം മേട്, ബൈസന്‍വാലി, മുട്ടുകാട് പടശേഖരം തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെ നിന്നും കാണാന്‍ കഴിയും. കാലവസ്ഥ അനുകൂലമായാല്‍ ആന മുടിയും മീശപ്പുലി മലയും ദൃശ്യവിരുന്നൊരുക്കും.
Post Your Comments