
ന്യൂഡല്‍ഹി : വരും ദിവസങ്ങളില്‍ രാജ്യത്ത് ഉള്ളി വില കുത്തനെ കുറയും . ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം നടപടി തുടങ്ങി. ഉള്ളിയുടെ ആഭ്യന്തര വിതരണം ശക്തിപ്പെടുത്താനും വില നിയന്ത്രിക്കാനുമായി ഈജിപ്തില്‍ നിന്ന് ഇറക്കുമതിക്ക് നീക്കം. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയാണ് 6090 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നത്. ഇത് അധികം വൈകാതെ മുംബൈ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
read also : ഉള്ളി വില കുതിച്ചുയരുന്നു; വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
ഈ മാസം നൂറ് രൂപയിലേക്കാണ് ഉള്ളി വില ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം 1.2 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എംഎംടിസി ഇറക്കുമതി ചെയ്യുന്ന ഉള്ളി, നാഫെഡിലൂടെ വിപണിയിലെത്തിക്കും.
ഈ വര്‍ഷത്തെ ഖാരിഫ് വിളയില്‍ 26 ശതമാനത്തോളം കുറവ് വന്നതാണ് വില അനിയന്ത്രിതമായി ഉയരാന്‍ കാരണം. ഉള്ളി ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കര്‍ണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പെയ്ത മഴയും തിരിച്ചടിയായി.
Post Your Comments